Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spotted Three

Wayanad

നാ​ല് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ സാ​ന്നി​ധ്യം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ചീ​രാ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ടു​വാ ഭീ​തി തു​ട​രു​ന്നു. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഏ​റ്റ​വും ഒ​ടു​വി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ചീ​രാ​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം തു​ട​ര്‍​ച്ച​യാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നെ പി​ടി​കൂ​ടാ​നോ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നോ വ​നം​വ​കു​പ്പ് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഈ ​വ​ര്‍​ഷം മേ​യ് മാ​സം മു​ത​ലാ​ണ് ചീ​രാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം പ​തി​വാ​കു​ന്ന​ത്.

ആ​ദ്യം മു​ത്താ​ച്ചി​ക്കു​ന്നി​ല്‍ വ​യ​ലി​ല്‍ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നു. തു​ട​ര്‍​ന്ന് പു​ളി​ഞ്ചാ​ലി​ല്‍ ഒ​രു പ​ശു​ക്കി​ടാ​വി​നെ​യും ആ​ക്ര​മി​ച്ചു. ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും വ​നം​വ​കു​പ്പ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ കൂ​ടു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ക​ടു​വ ഇ​തു​വ​രെ കൂ​ട്ടി​ലാ​യി​ല്ല.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വ​ല്ല​ത്തൂ​രി​ല്‍ ജോ​യ്‌​സി​യു​ടെ വീ​ടി​ന് സ​മീ​പ​വും ശ​നി​യാ​ഴ്ച രാ​ത്രി കൊ​ട്ട​ക്കു​ണ്ടി​ല്‍ ഉ​മ്മു​ക്കു​ലു​സു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​വും നാ​ട്ടു​കാ​ര്‍ ക​ടു​വ​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ല്‍ ചീ​രാ​ല്‍ ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ളും ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​ന്ത​ര​മാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചി​ട്ടും നാ​ട്ടു​കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Latest News

Corehub Up